Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

തലശേരില്‍ ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍

കണ്ണൂര്‍: തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍. തലശ്ശേരിയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായിരുന്നു. തുടര്‍ന്നാണ് സി.ഒ.ടി.നസീറിന് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്.

തടിയൂരാന്‍ വേണ്ടിയാണ് ബിജെപി എനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.

സമ്മര്‍ദ്ദത്തില്‍പ്പെട്ട് തെറ്റുപറ്റിയതായും അവരുടെ പിന്തുണ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്നും നസീര്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കാസര്‍കോട് വെച്ച് പിന്തുണ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പിന്തുണ നല്‍കിയില്ലെന്നും നസീര്‍ പറഞ്ഞു.