പത്തനംതിട്ട: കോന്നിയെ അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലാക്കി മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ശരണം വിളികളോടെയാണ് കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം നരേന്ദ്രമോദി ആരംഭിച്ചത്. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ പറഞ്ഞ് തുടങ്ങിയ അദ്ദേഹം അയ്യപ്പഭഗവാന്റെ ആത്മീയതയുടെ മണ്ണിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയവും ഇടത്-വലത് മുന്നണികളുടെ അഴിമതി രാഷ്ട്രീയവുമാണ് പ്രധാനമന്ത്രി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. ഇടതു സര്‍ക്കാര്‍ അയ്യപ്പഭക്തരെ ആക്രമിച്ചെന്നും പുണ്യ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഏജന്റുമാരെ വിടുകയാണെന്നും മോദി പറഞ്ഞു. പ്രസംഗത്തിലുടനീളം കേരളത്തിലെ യുഡിഎഫ് എല്‍ഡിഎഫ് മുന്നണികളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച മോദി കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിയെന്നും ജനങ്ങള്‍ എന്‍ഡിഎ ഭരണത്തെ സ്വീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞെന്നും പറഞ്ഞു.
എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ളവരുമായി എല്‍ഡിഫ്-യുഡിഫ് മുന്നണികളഅ# ധാരണ ഉണ്ടാക്കുകയാണ്. സോളാര്‍, സ്വര്‍ണ്ണക്കടത്ത്, ബാര്‍ക്കോഴ എന്നിവ ഉന്നയിച്ച മോദി ഇരു മുന്നണികളും ചേര്‍ന്ന് എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്നും കുറ്റപ്പെടുത്തി. അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തില്‍ വിശ്വസിച്ചവര്‍ മുമ്പ് ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. ബിജെപിയെ അധികാരത്തിലേറ്റാന്‍ കേരളം തയ്യാറായിക്കഴിഞ്ഞു. ദില്ലിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവര്‍ കേരളത്തിലെ ജനക്കൂട്ടം കാണുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ എല്‍ഡിഎഫ് യുഡിഫ് മുന്നണികളെ വേണ്ടെന്ന് തീരുമാനിച്ചു കഴിഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ പ്രൊഫഷണലുകള്‍ ബിജെപിയിലേക്ക് കടന്നു വരുന്നു’. മെട്രോമാന് ഇ ശ്രീധരന് അടക്കം ഇതിന് ഉദാഹരണമാണെന്ന് പറഞ്ഞ അദ്ദേഹം ഇ ശ്രീധരന് കേരളാ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നയാളാകുമെന്നും കൂട്ടിച്ചേര്‍ത്തു.
നിഷ്ക്കളങ്കരായ ഭക്തര്‍ ക്രിമിനലുകളല്ല. ഭാരതീയ സംസ്ക്കാരത്തെ തെറ്റായി ചിത്രീകരിച്ചു. നാടിന്റെ സംസ്ക്കാരത്തെ ചവിട്ടി മെതിക്കാന്‍ അനുവദിക്കില്ല. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് ബിജെപിയുടെ കാഴ്ചപ്പാട്. കമ്മ്യൂൂണിസം കാട്ടുതീ പോലെയാണ്. എല്ലാവരേയും വിഴുങ്ങിക്കളയും. ലോകം തള്ളിയ പ്രത്യയ ശാസ്ത്രമാണെന്ന് പരിഹസിച്ച മോദി കമ്യൂണിസ്റ്റുകാരുടെ കള്ളങ്ങള്‍ അധികകാലം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
Posts Grid
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
അനുബന്ധ വാർത്തകൾ
അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിഞ്ഞു
മകരജ്യോതി ദര്‍ശനം: ഭക്തര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം-ജില്ലാ പൊലീസ് മേധാവി
മകരവിളക്ക് ഉത്സവം: മുന്നൊരുക്കങ്ങള്‍ തൃപ്തികരം- ജില്ലാ കളക്ടര്‍
മിഷന് ഗ്രീന്‍ ശബരിമല: നിലയ്ക്കല്‍ പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു
കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു
ശബരിമലയിലേക്കുള്ള തീര്‍ഥാടന പാതകള്‍ ശുചിയാക്കാന്‍ 501 വിശുദ്ധി സേനാംഗങ്ങള്‍
മഴ സാഹചര്യം: ജനങ്ങളുടെ സുരക്ഷയ്ക്കൊപ്പം ശബരിമല തീര്‍ഥാടകരുടെ സുരക്ഷയും ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
ശബരിമല തീര്‍ഥാടനം: പോലീസ് നിര്‍ദേശങ്ങള്‍
മഴ കുറഞ്ഞാലും ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങേണ്ടതില്ല: മന്ത്രി വീണാ ജോര്‍ജ്
ശബരിമല തുലാ മാസ പൂജാ തീര്‍ഥാടനം: ഇന്നും നാളെയും അനുവാദമില്ല
ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്തും: മന്ത്രി വീണാ ജോര്‍ജ്
ശബരിമല കര്‍ക്കിടക മാസപൂജ: പമ്പയിലും പരിസത്തും കടകള്‍ എല്ലാ ദിവസവും തുറക്കാമെന്ന് ജില്ലാ കളക്ടര്‍