Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കോവിഡ് രണ്ടാം തരംഗം: കേരളത്തില്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയ സാഹചര്യത്തില്‍ കേരളത്തില്‍ രോഗവ്യാപന സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. അതുകൊണ്ട് രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലെന്നും ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് അനുദിനം ഉണ്ടായിരിക്കുന്നത്. ഒരുദിവസം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ വീണ്ടും മാറി. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്ത് അടുത്തതരംഗം ആരംഭിക്കുന്നതിന് മുമ്പ് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നത് കേരളത്തിലാണ്. രോഗവ്യാപനം ഇനിയും കൂടുന്നതിന് മുമ്പ് പരമാവധി ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.