Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് എന്നെ വലിച്ചിഴക്കരുത്: അനുഷ്‌ക ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കുന്നതിനെതിരേ തുറന്നടിച്ച് ബോളിവുഡ് താരവും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ. ഇന്ത്യയുടെ മുന്‍താരം ഫാറൂഖ് എഞ്ചിനീയറുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അനുഷ്‌ക. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഒരു നീണ്ട കുറിപ്പ് തന്നെ ട്വീറ്റ് ചെയ്താണ് അനുഷ്‌ക ഫാറൂഖ് എഞ്ചിനീയര്‍ക്ക് മറുപടി നല്‍കിയത്.

ഇത്രയും കാലം മിണ്ടാതിരുന്നത് ബലഹീനതയായി കാണരുതെന്നും ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ കാര്യങ്ങളെന്നും അനുഷ്‌ക ട്വീറ്റില്‍ പറയുന്നു. ഇന്ത്യന്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട വിമര്‍ശനത്തിനിടയിലാണ് ഫാറൂഖ് അനുഷ്‌കയുടെ പേര് പരാമര്‍ശിച്ചത്.ഇംഗ്ലണ്ടിലെ ലോകകപ്പിനിടെ സെലക്ഷന്‍ കമ്മിറ്റി അംഗം അനുഷ്‌കയ്ക്ക് ചായ കൊണ്ടുകൊടുക്കുന്നതു കണ്ടു എന്നായിരുന്നു ഫാറൂഖ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്. ഇതോടെ മൗനം അവസാനിപ്പിച്ച് അനുഷ്‌ക വ്യക്തമായ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു