തിരുവനന്തപുരം: മെട്രോമാന് ഇ. ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് ഇ ശ്രീധരന്. വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ടെന്ന് വീഡിയോ സന്ദേശത്തില്‍ മോഹന്‍ ലാല്‍ പറഞ്ഞു.
”ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ട്, ഈ ശ്രീധരന് സര്. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍പാലം 46 ദിവസം കൊണ്ടു പുനര്‍നിര്‍മ്മിച്ച ഇച്ഛാ ശക്തിയുടെ ഉടമ. അസാധ്യമെന്നു കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാത്രായോഗ്യമാക്കിയ തീക്ഷ്ണശാലി. ഡല്‍ഹിയും കൊച്ചിയുമടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്പി. ഏല്‍പ്പിച്ച ജോലി സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വന്ന തുക സര്‍ക്കാരിനെ തിരികെയേല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷണ്‍ നല്കി ആദരിച്ച നമ്മുടെ സ്വന്തം ‘മെട്രോമാന്’ ശ്രീ ഇ. ശ്രീധരന് സര്. വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരന് സാറിന് എന്റെ എല്ലാവിധ വിജയാശംസകളും” എന്നാണ് മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
Posts Grid
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
അനുബന്ധ വാർത്തകൾ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ
അസം തുടക്കത്തിൽ മുൻതൂക്കം എൻ ഡി എ ക്ക്
പ്രീ പോൾ പ്രവചനങ്ങളിൽ ഞെട്ടി കോൺഗ്രസ് ; ആശ്വാസമായി തമിഴ്നാട്