Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

ഛത്തീസ്ഗഢില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ സേനയുടെ വെടിവെയ്പില്‍ മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

സി.ആര്‍.പി.എഫിലെ എലൈറ്റ് കോബ്ര യൂണിറ്റ്, ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവര്‍ സംയുക്ത ഓപറേഷനാണ് നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും സംസ്ഥാനത്ത് ഡി.ആര്‍.ജി സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണമുണ്ടായി. അഞ്ച് പൊലീസുകാരാണ് അന്ന് മരിച്ചത്. 14 പേര്‍ക്ക് പരിക്കേറ്റു.