Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

എന്തുകൊണ്ട് മോദി സി പി എം മുക്ത ഭാരതമെന്ന് പറയുന്നില്ലെന്ന് രാഹുല്‍ഗാന്ധി

കോഴിക്കോട്: സംസ്ഥാനത്ത് സി പി എം-ബി ജെ പി ഒത്തുകളിയാണ് നടക്കുന്നതെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കൊയിലാണ്ടിയിലെ യു ഡി എഫ് പ്രചാരണത്തിലാണ് രാഹുലിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് സി പി എം മുക്ത ഭാരതത്തെക്കുറിച്ചു പറയാത്തതെന്ന് രാഹുല്‍ ചോദിച്ചു. മോദിക്കു സി പി എമ്മുമായല്ല, കോണ്‍ഗ്രസുമായാണ് പ്രശ്‌നമെന്നും രാഹുല്‍ പറഞ്ഞു.

പോകുന്ന സ്ഥലത്തെല്ലാം പ്രധാനമന്ത്രി പറയുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചാണ്. കോണ്‍ഗ്രസ് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശക്തിയാണ്. എല്ലാവരെയും ഒന്നിപ്പിക്കുന്നവരാണ് തങ്ങള്‍ക്ക് ഭീഷണിയെന്നും അവരെ പോലെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇടതുപക്ഷമെന്നും ആര്‍ എസ് എസ്സിന് അറിയാമെന്ന് രാഹുല്‍ പറഞ്ഞു