Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കേരളത്തില്‍ ഇടതു വലതും മത്രമല്ല എന്‍ ഡി എയും ശക്തിതന്നെ

കേരളത്തിലെ രാഷ്ട്രീയം സമഗ്രവും സമൂലവുമായ പരിവര്‍ത്തനത്തിലേക്കാണ് കുതിക്കുന്നത്. ഇതുവരെ ഇടതുമുന്നണിയും വലതു മുന്നണിയും മാറി മാറി ഭരിച്ചിരുന്ന കേരളത്തില്‍ തുടര്‍ഭരണം എന്ന ലക്ഷ്യവുമായി ഇടതുമുന്നണി രംഗത്തെത്തുമ്പോള്‍ പ്രചരണത്തിന്റെ അന്ത്യഘട്ടത്തില്‍ 40 മണ്ഡലങ്ങളിലെങ്കിലും അതിശക്തമായ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയിട്ടുള്ളത്.

കേരളത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത രീതിയിലുള്ള ധ്രുവീകരണം വളരെ വ്യക്തമാണ്. ഇടതുമുന്നണിക്കും വലതുമുന്നണിക്കും ഒപ്പം ഒരു ബദല്‍ശക്തിയായി, മൂന്നാം ബദലായി എന്‍ ഡി എ എത്തിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപത്തഞ്ചോളം മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിലേറെ വോട്ടും ആറു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമാണ് ബി ജെ പി എത്തിയതെങ്കില്‍ ഇക്കുറി ജയിച്ച ഏക സീറ്റ് എന്ന നിലയില്‍ നിന്ന് ഒരു വന്‍ കുതിപ്പിനു തന്നെയാണ് സാധ്യത കാണുന്നത്. ഏറ്റവും അവസാനത്തെ നില വെച്ചു നോക്കുമ്പോള്‍ നാലു മുതല്‍ എട്ടു വരെ സീറ്റുകളില്‍ വിജയവും മുപ്പത്തഞ്ചോളം സീറ്റുകളില്‍ മുപ്പത്തയ്യായിരത്തിലേറെ വോട്ടുകളും എട്ടു മുതല്‍ പത്തു വരെ സീറ്റുകളിലെങ്കിലും രണ്ടാംസ്ഥാനമോ അതിനടുത്ത വോട്ടുകളോ കിട്ടാനാണ് സാധ്യത. ബി ജെ പിയുടെ വോട്ട് ശതമാനം ഇക്കുറി 18-22 നും ഇടയിലേക്ക് ഉയരുകയും ചെയ്യും.

മെട്രോമാന്‍ ഇ ശ്രീധരന്‍, മുന്‍ പി എസ് സി ചെയര്‍മാനും അദ്ധ്യാപകനുമായ ഡോ. കെ എസ് രാധാകൃഷ്ണന്‍, മുന്‍ കലിക്കറ്റ് വി സി ഡോ. അബ്ദുള്‍സലാം, മുന്‍ ഡി ജി പി ഡോ. ജേക്കബ്ബ് തോമസ്, കുമ്മനം രാജശേഖരന്‍, നടന്മാരായ സുരേഷ് ഗോപിയും കൃഷ്ണകുമാറും തുടങ്ങി വൈവിദ്ധ്യമാര്‍ന്ന ഒരു മികച്ച നേതൃനിരയെ മുന്നില്‍ നിര്‍ത്തി തങ്ങളും തുല്യശക്തിയാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ ബി ജെ പി സഖ്യമായ എന്‍ ഡി എയ്ക്ക് കഴിഞ്ഞു. ആലപ്പുഴ ജില്ലയില്‍ ബി ഡി ജെ എസ് കൊണ്ടുവന്ന ജ്യോതിസും മേട്ടുതറ സജിയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. പഴയതുപോലെ തോല്‍ക്കാനല്ല തങ്ങള്‍ നില്‍ക്കുന്നതെന്ന് ബോദ്ധ്യപ്പെടുത്താന്‍ ബി ജെ പി മുന്നണിക്ക് കഴിഞ്ഞു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പി സി ജോര്‍ജ്ജ്, എറണാകുളത്ത് ആദ്യപരീക്ഷണത്തിന് ഇറങ്ങിയ ട്വന്റി-20, എന്‍ ഡി എ ക്യാമ്പിലേക്ക് തിരിച്ചുവന്ന സി കെ ജാനു തുടങ്ങിയവരൊക്കെ ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതകളാണ്. നേമത്ത് വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയ കെ മുരളീധരന്‍ ഒരിക്കല്‍ക്കൂടി ചുവപ്പുകാര്‍ഡ് കാണാനുള്ള സാധ്യത കൂടുതലാണ്.