Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കും. നാലാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ നാലാമത്തെ കേസാണിത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും, വിചാരണ നേരിടണമെന്ന വിധിക്കെതിരെ കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍ നായര്‍ തുടങ്ങിയ പ്രതികളും നല്‍കിയ അപ്പീലുകളും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ നല്‍കിയ ഹര്‍ജിയുമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ നിരവധി തവണ മാറ്റിവയ്ക്കുകയായിരുന്നു. വിചാരണക്കോടതിയും ഹൈക്കോടതിയും ഒരേ തീരുമാനമെടുത്ത കേസില്‍ ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ഇടപെടുവെന്ന് നേരത്തെ ഹര്‍ജി പരിഗണിച്ച വേളയില്‍ ജസ്റ്റിസ് യു.യു ലളിത് വാക്കാല്‍ പറഞ്ഞിരുന്നു.