Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്

ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്. സാഹിത്യരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് ആനന്ദിന് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് എഴുത്തച്ഛന്‍ പുരസ്‌കാരമായി നല്‍കുന്നത്. എഴുത്തച്ഛന്‍ പുരസ്‌കാരങ്ങളില്‍ 27-ാമതായാണ് ആനന്ദിന് പുരസ്‌കാരം ലഭിക്കുന്നത്.

2019 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നിര്‍ണയിച്ചത് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ്. എം.കെ. സാനു, എം. മുകുന്ദന്‍, കെ. ജയകുമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.

1936 ല്‍ ഇരിങ്ങാലക്കുടയില്‍ ഒരു പ്രൈമിറസ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിച്ചു. യഥാര്‍ത്ഥ പേര് പി.സച്ചിദാനന്ദന്‍. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടി. നാലുകൊല്ലത്തോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. ന്യൂ ദല്‍ഹിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ നിന്ന് പ്ലാനിംഗ് ഡയറക്ടറായി വിരമിച്ചു. നോവല്‍, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുളള അദ്ദേഹം മികച്ചൊരു ശില്‍പി കൂടിയാണ്.

ഗോവര്‍ദ്ധനന്റെ യാത്രകള്‍ എന്ന കൃതി കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും വീടും തടവും, ജൈനമനുഷ്യന്‍ എന്നീ കൃതികള്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മരുഭൂമികള്‍ ഉണ്ടാകുന്നത് വയലാര്‍ അവാര്‍ഡും നേടി. കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും എന്ന കൃതിയുടെ മലയാളവിവര്‍ത്തനം 2012 ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായി 2012 മുതല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്.