Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

പൂഞ്ഞാറില്‍ ഇടത്-എസ് ഡി പി ഐ ധാരണയെന്ന് പി സി ജോര്‍ജ്

കോട്ടയം: പൂഞ്ഞാറില്‍ ഇടത്-എസ് ഡി പി ഐ ധാരണയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് പി സി ജോര്‍ജ്. ന്യൂനപക്ഷങ്ങള്‍ കൈവിടില്ലെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയിലെ കൂവല്‍ വിവാദത്തിന് പിന്നാലെയാണ് ഇടത്-എസ് ഡി പി ഐധാരണയെന്ന ആരോപണവുമായി ആദ്യം പി സി ജോര്‍ജ് രംഗത്തെത്തിയത്. താന്‍ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ഈരാറ്റുപേട്ടയ്ക്ക് സമാനമായ സംഭവങ്ങള്‍ പലയിടത്തുനിന്നും അദ്ദേഹത്തിന് നേരിടേണ്ടിയും വന്നു.

‘ഇത്തവണ ഭൂരിപക്ഷം കൂടും. പൂഞ്ഞാറില്‍ ആരും തന്നെ എതിര്‍ക്കുന്നില്ല എന്നതുതന്നെ ഇതിന് കാരണം. എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ മറ്റിടങ്ങളില്‍ ഉള്ളവരാണ്. ജയിക്കില്ല എന്നറിയാമെന്നതുകൊണ്ട് മത്സരിക്കാന്‍ ആരെയെങ്കിലും കൊണ്ടിട്ടിരിക്കുന്നു എന്നേയുള്ളൂ. കഴിഞ്ഞതവണ എസ് ഡി പി ഐയുടെ പിന്തുണ എനിക്കായിരുന്നു. പിന്നീടാണ് അവരുടെ സ്വഭാവം മാറിയത്. ഇപ്പോള്‍ അവരുമായി ഒരു ബന്ധവും വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. അതില്‍ അവര്‍ക്ക് വൈരാഗ്യമുണ്ട്. തല്ലാനും കൊല്ലാനും പറ്റാത്തതുകൊണ്ട് കൂവുന്നു. ഇപ്പോള്‍ ഒരു കൂവല്‍ പാര്‍ട്ടിയായി എസ് ഡി പി ഐ മാറി. അവര്‍ കൂവിക്കൊണ്ടേയിരിക്കും. ഞാന്‍ തെറിപറഞ്ഞുകൊണ്ടേയിരിക്കും’പിസി ജോര്‍ജ് പറഞ്ഞു.