തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. ഏറ്റവും ഒടുവില്‍ ലഭിച്ച അനൗദ്യോഗിക കണക്ക് പ്രകാരം ആകെ പോളിംഗ് ശതമാനം 73.58 ശതമാനമാണ്. 77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.
ഇനി കേരളം ആരു ഭരിക്കുമെന്നറിയാന്‍ മെയ് രണ്ടുവരെയുള്ള കാത്തിരിപ്പാണ്. സംസ്ഥാനത്ത് റെക്കോര്‍ഡ് വിജയത്തോടെ എല്‍ ഡി എഫ് തുടര്‍ഭരണം ഉറപ്പാക്കുമെന്ന് പിണറായി വിജയന് പറയുമ്പോള്‍, ഭരണമാറ്റത്തിന് വഴിയൊരുക്കി യു ഡി എഫ് അധികാരത്തില്‍ വരുമെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പിച്ചു പറഞ്ഞത്. കേരളം ആരു ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചിട്ടുണ്ട്.
പോളിംഗ് ശതമാനം ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം – 69.77
കൊല്ലം – 72.66
പത്തനംതിട്ട – 66.94
ആലപ്പുഴ – 74.16
കോട്ടയം – 71.70
ഇടുക്കി – 70.09
എറണാകുളം – 73.80
തൃശൂര്‍ – 73.42
പാലക്കാട് – 75.88
മലപ്പുറം – 73.57
കോഴിക്കോട് – 78.14
വയനാട് – 74.33
കണ്ണൂര്‍ – 77.62
കാസര്‍കോട് – 74.53
Posts Grid
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
അനുബന്ധ വാർത്തകൾ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ
അസം തുടക്കത്തിൽ മുൻതൂക്കം എൻ ഡി എ ക്ക്
പ്രീ പോൾ പ്രവചനങ്ങളിൽ ഞെട്ടി കോൺഗ്രസ് ; ആശ്വാസമായി തമിഴ്നാട്