Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

പി വി സിന്ധുവിന് ഭാരതത്തിന്റെ ഉജ്ജ്വല വരവേല്‍പ്പ്

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സ്വര്‍ണ്ണവുമായി ഇന്ത്യയിലെത്തിയ പി വി സിന്ധുവിന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി രാജ്യം. ഡല്‍ഹിയിലെത്തിയ സിന്ധുവിനെ നൂറുകണക്കിന് ആരാധകരാണ് വരവേറ്റത്. ‘വലിയ സന്തോഷം. കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യാനും വിജയം നേടാനും കരുത്തു പകരുന്ന പ്രചോദനം’ എന്നാണ് ലോക ചാംപ്യന്‍ഷിപ്പ് നേട്ടത്തെ കുറച്ച് സിന്ധു പറഞ്ഞത്. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവിനൊപ്പം പ്രഭാതഭക്ഷണം കഴിച്ച സിന്ധു പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദര്‍ശിച്ചു. ‘ഇന്ത്യയുടെ അഭിമാനം. നാടിനുവേണ്ടി സ്വര്‍ണ്ണവും മഹത്വവും നേടിയ ചാംപ്യന്‍. സിന്ധുവിനെ കണ്ടുമുട്ടിയതില്‍ സന്തോഷം’ എന്ന കുറിപ്പോടുകൂടി സിന്ധുവിനൊപ്പം നില്‍ക്കുന്ന ചിത്രം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ജപ്പാന്റെ ലോക നാലാം നമ്പര്‍ താരത്തെ കീഴടക്കാന്‍ സിന്ധു എടുത്തത് വെറും 36 മിനുട്ടായിരുന്നു.