Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കൊറോണ രണ്ടാം തരംഗം കൂടുതല്‍ അപകടകരം; മരണനിരക്ക് ഉയരാന്‍ സാധ്യത

രൂപമാറ്റത്തിന് വിധേയമായ കൊറോണ വൈറസിന്റെ രണ്ടാം തരംഗം കൂടുതല്‍ അപകടകരമെന്ന് സിഎംസി വെല്ലൂര്‍ ഡോക്ടര്‍മാരുടെ സംഘം. ചുമ, പനി തുടങ്ങിയ പ്രത്യക്ഷ ലക്ഷണങ്ങള്‍ രണ്ടാം തരംഗ വൈറസിന്റെ വ്യാപനത്തില്‍ കാണിക്കുന്നതല്ല. നേരെമറിച്ച്, സന്ധി വേദന, ബലഹീനത, വിശപ്പ് കുറയുക, മൂക്കൊലിപ്പ് പോലുള്ള ലക്ഷണങ്ങളാണ് കാണുക. എന്നാല്‍ മരണനിരക്ക് തീര്‍ച്ചയായും ഉയരുമെന്നാണ് വിലയിരുത്തല്‍.

ജനിതകമാറ്റം വന്ന കൊറോണ വൈറസ് ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നു. അതായത് വൈറസ് നേരിട്ട് ശ്വാസകോശത്തിലേക്ക് പടരുന്നു. വൈറല്‍ ന്യുമോണിയ മൂലം കടുത്ത ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. പ്രതിവിധിയായി ഡോക്ടര്‍മാരുടെ സംഘം പറയുന്നത് തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക എന്നിവ തന്നെയാണ്.