Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റും. മകള്‍ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവര്‍ പിപി ഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത്.

മുഖ്യമന്ത്രി ക്വാറന്റീനില്‍ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരുമാസം മുമ്പ് ആദ്യഡോസ് വാക്‌സിന്‍ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. മരുമകന്‍ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചു.