Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് 5063 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 5063 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4750 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 691, എറണാകുളം 578, കണ്ണൂര്‍ 372, തിരുവനന്തപുരം 295, കോട്ടയം 376, തൃശൂര്‍ 408, മലപ്പുറം 332, കൊല്ലം 249, പത്തനംതിട്ട 240, പാലക്കാട് 96, കാസര്‍ഗോഡ് 219, ഇടുക്കി 231, ആലപ്പുഴ 232, വയനാട് 144 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ 11, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 36,185 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,12,758 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,181 പേരാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ 369 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.