Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം; ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ്

ഇടുക്കി: ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യപിക്കണമെന്ന് പൂഞ്ഞാര്‍ എംഎല്‍ പിസി ജോര്‍ജ്. തീവ്രവാദം തടയാന്‍ ഇതേ മാര്‍ഗമുള്ളൂ. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത്-വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ഇരു മുന്നണികളുടെയും ശ്രമം. എന്നാല്‍, മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം മൂലമാണ് ഇത് നടക്കാതെ പോയതെന്നും അദേഹം വ്യക്തമാക്കി. നമ്മുടേത് മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. ഇങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നത്. ലൗ ജിഹാദ് കേരളത്തില്‍ കൂടുതലുമാണെന്ന് പിസി ജോര്‍ജ് പറഞ്ഞു.