Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

സുഗന്ധവ്യഞ്ജനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ വിഷാംശം കണ്ടെത്തി

സംസ്ഥാനത്ത് പൊതുവിപണിയിലെത്തുന്ന 50 ശതമാനം സുഗന്ധവ്യഞ്ജനങ്ങളിലും അനുവദനീയമായതില്‍ കൂടുതല്‍ വിഷാംശം. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണവിഭാഗം 2019 ജനുവരി മുതല്‍ ജൂണ്‍ വരെ വിപണിയില്‍നിന്നും കര്‍ഷകരില്‍നിന്നും ശേഖരിച്ച ഭക്ഷ്യോല്പന്നങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. പച്ചക്കറികളും പരിശോധിച്ചു. ഇതിന്റെയെല്ലാം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

കീടനാശിനി അംശം കൂടുതല്‍ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലുമാണ്. ഇവ കേരളത്തിനു പുറത്ത് കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നതാണ്. ഏലം, കുരുമുളക് എന്നിവയില്‍ കീടനാശിനി കണ്ടെത്തിയിട്ടില്ല. അരി, ഗോതമ്പ് എന്നിവയിലും ഇല്ലെന്നത് ആശ്വാസമാണ്. വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍പോലും പത്ത് തരം കീടനാശിനിയുടെ സാന്നിധ്യമുണ്ട്.

ഇവയിലേറെയും കൃഷിക്ക് ശുപാര്‍ശ ചെയ്യപ്പെടാത്ത കീടനാശിനിയാണ്. കേരളത്തിലെ കര്‍ഷകരില്‍നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ കീടനാശിനിയില്ല. സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍നിന്ന് ശേഖരിച്ച 257 പച്ചക്കറികളില്‍ 20 ശതമാനത്തില്‍ കീടനാശിനി കണ്ടെത്തി.