Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

എം എല്‍ എ കെ.എം. ഷാജിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ വിജിലന്‍സ് അരക്കോടി രൂപ പിടിച്ചെടുത്തു

കണ്ണൂര്‍. കെഎം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ അരക്കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് നടത്തിയ റെയ്ഡിലാണ് അരക്കോടി രൂപ പിടിച്ചെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് മണിക്കൂറുകള്‍ നീണ്ടതായാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച ഷാജിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് റെയ്ഡ് നടന്നത്. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.

2011 മുതല്‍ 2020 വരെയുള്ള കണക്കനുസരിച്ച് ഷാജിക്ക് 88,57,000 രൂപ വരവുള്ളതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 32,19,000 രൂപ ഇക്കാലയളവില്‍ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്ന് രണ്ട് കോടി രൂപയോളം ഇക്കാലയളവില്‍ ഷാജി സമ്പാദിച്ചതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.