Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു: ഏപ്രില്‍ 21 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം, സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം, എന്‍സിഎ റിക്രൂട്ട്‌മെന്റ് ജില്ലാതലം എന്നി വിഭാഗങ്ങളില്‍ വിവിധ തസ്തികകളിലാണ് ഒഴിവുകള്‍.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയും രജിസ്റ്റര്‍ ചെയ്തവര്‍ സ്വന്തം പ്രൊഫൈല്‍ മുഖേനയും കമ്മീഷന്‍ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക. തസ്തിക, വകുപ്പ്, പ്രായം, യോഗ്യത, ഒഴിവുകള്‍ എന്നീ വിശദ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രില്‍ 21 അര്‍ധരാത്രി 12 മണി. വെബ്‌സൈറ്റ് വിലാസം: www.keralapsc.gov.in