Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രാജ്യത്ത് കൂടുന്ന പശ്ചാത്തലത്തില്‍ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയുടെ ഭാഗമായി സന്യാസിമാര്‍ ഗംഗാ നദിയില്‍ കുളിക്കുന്ന ചടങ്ങ് ഒഴിവാക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്. ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവധേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് കുംഭമേളയുടെ ചടങ്ങുകള്‍ ചുരുക്കണമെന്ന് അഭ്യര്‍ഥിച്ചത്. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് ബാധിതരായ സന്യാസിമാരുടെ ആരോഗ്യസ്ഥിതിയെകുറിച്ചും സ്വാമി അവദേശാനന്ദ ഗിരിയോട് പ്രധാനമന്ത്രി ആരാഞ്ഞു. ചടങ്ങുകള്‍ ചുരുക്കുക വഴി കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടം ശക്തിപ്പെടുമെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.