Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച 13,835 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4904 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 2112, കോഴിക്കോട് 1474, മലപ്പുറം 1382, കോട്ടയം 1078, തൃശൂര്‍ 1123, കണ്ണൂര്‍ 973, തിരുവനന്തപുരം 668, ആലപ്പുഴ 893, പാലക്കാട് 328, പത്തനംതിട്ട 608, ഇടുക്കി 617, വയനാട് 471, കൊല്ലം 462, കാസര്‍ഗോഡ് 310 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കൊല്ലം 7, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, പത്തനംതിട്ട, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, ഇടുക്കി, എറണാകുളം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3654 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 80,019 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,35,921 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,542 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ആകെ 452 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.