Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

കഴക്കൂട്ടം മണ്ഡലത്തിലെ സ്‌ട്രോംഗ് റൂം തുറക്കാന്‍ ശ്രമം

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ സ്‌ട്രോംഗ് റൂം തുറക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. എന്നാല്‍ ബി ജെ പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ശ്രമം ഉപേക്ഷിച്ച് ജില്ലാ ഭരണകൂടം പിന്മാറി. ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കാനുള്ള റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. മുറി തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് ബന്ധപ്പെട്ട പാര്‍ട്ടികളെ അറിയിച്ചത്. എന്നാല്‍ കേടായ മെഷീന്‍ മാറ്റാനാണ് മുറി തുറക്കാന്‍ ശ്രമിച്ചത് എന്ന വിശദീകരണമാണ് ജില്ലാ ഭരണകൂടം നല്‍കിയത്.

സാധാരണ സ്‌ട്രോംഗ് റൂം സീല്‍ ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ മുന്നില്‍വെച്ച് മാത്രമെ അത് തുറക്കാറുള്ളു. ഇത് പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാല്‍ പറഞ്ഞു. ഉടനെ തെരഞ്ഞെടുപ്പ് വരാനില്ല. പിന്നെ എന്തിനാണ് കേടായ മെഷീന്‍ മാറ്റുന്നത്. സ്‌ട്രോംഗ് റൂം തുറക്കുന്നതില്‍ ഭരണപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് എതിര്‍പ്പില്ലാത്തതില്‍ അസ്വാഭാവികത ഉണ്ടെന്നും ലാല്‍ ആരോപിച്ചു.