Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു; ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ രാത്രി പത്തുമണി മുതല്‍ പുലര്‍ച്ചെ നാലുമണി വരെയാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഈസമയത്ത് സംസ്ഥാനത്തിന് അകത്തും അന്തര്‍ സംസ്ഥാന യാത്രകളും നിരോധിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം പതിനായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏതാനും ദിവസമായി കേസുകളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. രാത്രികാല കര്‍ഫ്യൂവിന് പുറമേ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയില്‍ അതിര്‍ത്തികള്‍ അടയ്ക്കും.