Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

യുഎപിഎ അറസ്റ്റ്: നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ഡിജിപി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ രണ്ട് വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ സമഗ്രമായ പരിശോധന നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുമോയെന്നും പരിശോധിക്കും.

അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഡിജിപി പറഞ്ഞു. നടപടികള്‍ സ്വീകരിക്കാന്‍ എഡിജിപിയ്ക്കും ഐജിക്കും നിര്‍ദ്ദേശം നല്‍കിയെന്നും ഡിജിപി വ്യക്തമാക്കി.