Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

18 വയസ്സ് കഴിഞ്ഞവര്‍ക്ക് മെയ് ഒന്നു മുതല്‍ വാക്‌സിന്‍

ന്യൂഡല്‍ഹി: 18 വയസ്സ് കഴിഞ്ഞവര്‍ക്ക് മെയ് ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പൊതുവിപണിയിലും വാക്‌സിന്‍ ലഭ്യമാക്കാന്‍ തീരുമാനം. 50 ശതമാനം വാക്‌സിന്‍ കമ്പനികള്‍ കേന്ദ്രത്തിന് നല്‍കും. മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ഉദാരമാക്കും. ഇതുവരെ 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു വാക്‌സിന്‍. ഈ പരിധിയാണ് മെയ് 1 മുതല്‍ 18 വയസായി ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം, രാജ്യം വാക്‌സിന്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും വേണ്ടത്ര വാക്‌സിന്‍ ലഭ്യമാകുന്നില്ലെന്ന് വെളിപ്പെടുത്തി. കേരളത്തിലും വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. മിക്ക വാക്‌സിനേഷന്‍ സെന്ററുകളും താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്.