Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റുപോലെ, രാജ്യവ്യാപക ലോക്ഡൗണ്‍ ഉണ്ടാകില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റുപോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദിശാബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യ വ്യാപക ലോക് ഡൗണ്‍ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

കോവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. ദിശാബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതമാണ്. ഓക്‌സിജന്റെ ആവശ്യം ഏറുകയാണ്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ഓക്‌സിജന്‍ ക്ഷാമം തീര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നു. മരുന്നുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചു.

മെയ് 1 മുതല്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കും. രാജ്യത്ത് വാക്‌സിന്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു. വാക്‌സിന്‍ അനുമതി നടപടികള്‍ വേഗത്തിലാക്കി. കൊവിഡ് വാക്‌സിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. മരുന്നുകമ്പനികളുടെ സഹായമുണ്ട്. സൈനികര്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കും. 12 കോടി പേര്‍ ഇതുവരെ വാക്‌സിന്‍ എടുത്തു.

തൊഴിലാളികള്‍ ജോലി ചെയ്യുന്നിടത്ത് തുടരണം. ജന്മനാട്ടിലേക്ക് മടങ്ങേണ്ട. തൊഴിലാളികള്‍ക്ക് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ലഭ്യമാക്കണം. രാജ്യ വ്യാപക ലോക് ഡൗണ്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.