Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ജമ്മുവും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളാക്കി

2019 ഒക്ടോബര്‍ 31 അര്‍ദ്ധ രാത്രി 12 മണി മുതല്‍ ജമ്മു കശ്മീര്‍ സംസ്ഥാനം ജമ്മു കശ്മീര്‍ എന്നും ലഡാക്കെന്നും പേരുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി. ജമ്മു കാശ്മീരിന് ഇന്ത്യയുമായി ശക്തമായ ബന്ധമുണ്ടാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മാസങ്ങളായി ജമ്മുവില്‍ നിലനിന്നിരുന്ന രാഷ്ട്രപതി ഭരണം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിന്‍വലിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണ നിയന്ത്രണം രാഷ്ട്രപതി ഏറ്റെടുത്തു.

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുന്നത്. ഇതോടെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒന്‍പതായി. സംസ്ഥാനങ്ങുടെ എണ്ണം ഒന്ന് കുറഞ്ഞ് 28 ആയി. ജമ്മു കാശ്മീരിന് പ്രത്യക പദവി നല്‍കിയിരുന്ന 370 മത്തെ അനുഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കി സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശമാക്കുമെന്ന് ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് .

ബുധനാഴ്ച രാത്രി വൈകിയിറക്കിയ വിജ്ഞാപനത്തിലൂടെ ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജമ്മു കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമാക്കുന്നുവെന്ന് അഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ചു .ഇനി മുതല്‍ കേന്ദ്ര നിയമങ്ങള്‍ ഇവിടെ ബാധകമാകും .പുതുച്ചേരി യുടേതു പോലുള്ള ഭരണസംവിധാനമാകും ജമ്മു കാശ്മീരിന് ചണ്ഡീഗഢിനു തുല്യമായിരിക്കും ലഡാക്ക് .കേന്ദ്ര ഭരണ പ്രദേശമായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ലേയില്‍ ജനങ്ങള്‍ പ്രകടനം നടത്തി .എന്നാല്‍ കാര്‍ഗില്‍ മേഖലയില്‍ കരിദിനമാചരിച്ചു .