തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്19 ക്വാറന്റൈന് ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.
പ്രാഥമിക സമ്പര്‍ക്കം വഴി രോഗസാധ്യത കൂടുതലുള്ളവര്‍
വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈന്.
ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുക.
ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ എട്ടാം ദിവസം ആര്.ടി.പി.സി.ആര് പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടര്‍ന്ന് 7 ദിവസം കൂടി ക്വാറന്റൈന് തുടരേണ്ടതാണ്
രോഗം വരാന്‍ സാധ്യത കുറവുള്ള, പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആള്
14 ദിവസം അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം, ചുമയക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകള്‍ പാലിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കുകയും ചെയ്യുക
കല്യണം, മറ്റ് ചടങ്ങുകള്‍, ജോലി, സന്ദര്‍ശനങ്ങള്‍ തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കുക
ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുക
ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പര്‍ക്കക്കാര്‍
സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളില്‍ നിന്നോ പ്രദേശങ്ങളില്‍ നിന്നോ എത്തിയവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്
കോവിഡ് പ്രതിരോധ ശീലങ്ങള്‍ പിന്തുടരുക
ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുക
കേരളത്തിലേക്ക് വരുന്ന അന്തര്‍ദേശീയ യാത്രക്കാര്‍
കേരളത്തില്‍ എത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ആര്.ടി.പി.സി.ആര്. പരിശോധന നടത്തുകയും വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക, നെഗറ്റീവ് ആണെങ്കില്‍ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് 7 ദിവസം നിരീക്ഷിക്കുക.
ബിസിനസ് ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന യാത്രക്കാര്‍
ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആര്.ടി.പി.സി.ആര്. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം
ആര്.ടി.പി.സി.ആര്. പരിശോധന നടത്തിയിട്ടില്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ ആര്.ടി.പി.സി.ആര്. പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില്‍ തുടരുകയും ചെയ്യുക
ആര്.ടി.പി.സി.ആര്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാസ്ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക
ആര്.റ്റി.പി.സി.ആര്. പരിശോധന നടത്തുന്നില്ല എങ്കില്‍ 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയുക
ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുകയും ആര്.ടി.പി.സി.ആര്. പരിശോധന നടത്തുകയും വേണം
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
‘ഭാരത് ത്സോഡോ യാത്ര’യുമായി കോണ്‍ഗ്രസ്; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,500 കിലോമീറ്റര്‍ നടക്കാന്‍ രാഹുല്‍ ഗാന്ധി.
നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുമെന്നുസൂചന ; നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാര്‍.
പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021; കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ : സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍
വ്യാജ രേഖ; ടീസ്റ്റക്കും, ശ്രീകുമാറിനും ജാമ്യമില്ല.
‘രാഷ്ട്രപത്നി’ പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, രാഷ്ട്രപതിക്ക് കത്തയച്ചു.
നടി അര്‍പ്പിത മുഖര്‍ജിയുടെ നാലാമത്തെ വസതിയിലും പരിശോധന
ആവശ്യമെങ്കില്‍ ‘യോഗി മാതൃക’ നടപ്പാക്കും ; കര്‍ണാടക മുഖ്യമന്ത്രി.
ക്രിക്കറ്റ് അഴിമതി ;ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; കേന്ദ്ര സർക്കാർ
കോംഗോയിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടു.
ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡന്റ് .