Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര വാക്‌സിന്‍ നയം തിരിച്ചടി ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിപണിയില്‍ നിന്ന് വാക്‌സിന്‍ വാങ്ങാവുന്ന സാമ്പത്തികസ്ഥിതി അല്ല സംസ്ഥാനത്തിന്റേത്. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 ലക്ഷം ഡോസ് വാക്‌സിന്‍ കേരളം ആവശ്യപ്പെട്ടപ്പോള്‍ 5 ലക്ഷം ഡോസ് ആണ് കേന്ദ്രം തന്നത്. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ കേന്ദ്രം സൗജന്യമായി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരുന്ന ശനിയാഴ്ച സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. 20 ന് നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ല. ശനി ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുമതി. ട്യൂഷന്‍ സെന്ററുകള്‍ അടച്ച് ഇടണം. സമ്മര്‍ ക്യാമ്പുകള്‍ക്കും അനുമതിയില്ല. നേരത്തെ നിശ്ചയിച്ച വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് തടസ്സമില്ല.

രണ്ടാം തരംഗത്തെ േനരിടാന്‍ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 11 ശതമാനത്തില്‍ താഴെ ആളുകള്‍ക്കു മാത്രമാണ് ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ചത്. വളരെ കുറഞ്ഞ മരണ നിരക്ക് നിലനിര്‍ത്താന്‍ സംസ്ഥാനത്തിനു സാധിച്ചു. സമഗ്രവും സുസജ്ജവുമായ സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ വാക്‌സീന്‍ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം മൂന്നരലക്ഷം ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ സാധിക്കും. വാക്‌സീനുകളുടെ ദൗര്‍ലഭ്യമാണ് പ്രധാന പ്രതിസന്ധി. തക്കസമയത്ത്‌ കേന്ദ്രത്തെ അറിയിച്ചു. പുതിയ വാക്‌സീന്‍ നയം കേരളത്തിന് ബുദ്ധിമുട്ടാണ്. നിര്‍മാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും. 150 രൂപയ്ക്ക് കേന്ദ്രത്തിന് നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സീന്‍ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. നിത്യേന 2.5 ലക്ഷം പേര്‍ക്ക് വാക്‌സീന്‍ നല്‍കാനായിരുന്നു ലക്ഷ്യം. എന്നാല്‍ സാധിച്ചില്ല. വാക്‌സീന്‍ ഉല്‍പാദനം വര്‍ധിപ്പിക്കണം.

നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും. ഒരു താലൂക്കില്‍ ഒരു സിഎഫ്എല്‍ടിസി എങ്കിലും നിര്‍മിക്കും. 35 % മുകളില്‍ വ്യാപനമുള്ളിടത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. പ്രയാസമില്ലാതെ വാക്‌സീന്‍ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കും. വാക്‌സിനേഷന് എല്ലാ സ്ഥലങ്ങളിലും ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവര്‍ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനം ഉണ്ടാക്കാനാണ് തീരുമാനം. ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന് ക്യംപെയ്ന്‍ ശക്തമാക്കും.