Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

ഇന്ന് ലോക ഭൗമദിനം

പരിസ്ഥിതിയെക്കുറിച്ചുള്ള ദേശീയ ബോധവല്‍ക്കരണമായി ആണ് ഭൗമദിനം ആരംഭിച്ചത്. 2021 ല്‍ നാം ഭൗമദിനത്തിന്റെ 51-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ വര്‍ഷത്തെ ഭൗമദിനത്തിന്റെ തീം ‘നമ്മുടെ ഭൂമി പുന:സ്ഥാപിക്കുക’ (Restore Our Earth) എന്നതാണ്.

1960 കളുടെ തുടക്കത്തില്‍, അമേരിക്കയില്‍ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന വിവിധ മലിനീകരണങ്ങളെക്കുറിച്ച് ശക്തമായ പ്രതിഷേധവും ബോധവല്‍ക്കരണം തുടങ്ങിയിരുന്നു. 1960കളിലെ ഈ പ്രതിഷേധങ്ങളില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് ഭൗമദിനാചരണമെന്ന ആശയത്തിലേക്ക് വഴിതെളിച്ചത്.

പ്രശസ്ത എഴുത്തുകാരി റേച്ചല്‍ കാര്‍സണിന്റെ 1962 ലെ ബെസ്റ്റ് സെല്ലര്‍സൈലന്റ് സ്പ്രിംഗ്എന്ന പുസ്തകത്തിലൂടെ അമേരിക്കന്‍ നാട്ടിന്‍പുറങ്ങളില്‍ പോലും കീടനാശിനികളുടെ അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ പ്രചാരം ലഭിച്ചു.

അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സെനറ്റര്‍ ഗെയ്‌ലോര്‍ഡ് നെല്‍സണ്‍ മലിനീകരണത്തെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തി. അതിലൂടെ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധയില്‍ പെടുത്തുക എന്നതായിരുന്നു സെനറ്റര്‍ നെല്‍സന്റെ ലക്ഷ്യം. വിഷമയമായയ കുടിവെള്ളം, വായു മലിനീകരണം, കീടനാശിനികളുടെ പ്രത്യാഘാതങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അപകടകരവും ഗുരുതരവുമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് 1969 അവസാനത്തോടെ സിയാറ്റിലില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍നെല്‍സണ്‍ ഭൗമദിനമെന്ന ആശയം പ്രഖ്യാപിച്ചു.

ഭൗമദിനാചരണത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ആഹ്വാനം ചെയ്തു.പ്രതികരണം ഗംഭീരമായിരുന്നു. ടെലിഗ്രാമുകള്‍, കത്തുകള്‍, ടെലിഫോണ്‍ അന്വേഷണങ്ങള്‍ എന്നിവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവഹിച്ചു.കര, നദികള്‍, തടാകങ്ങള്‍, വായു എന്നിവയ്ക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് അമേരിക്കന്‍ ജനത വളരെയേറെ ജാഗ്രതയുള്ളവരായി. 1970 ഏപ്രില്‍ 22 ന് സാന്‍ ഫ്രാന്‍സിസ്‌കോ ആക്ടിവിസ്റ്റ് ജോണ്‍ മക്കോണലും, സെനറ്റര്‍ ഗെയ്‌ലോര്‍ഡ് നെല്‍സണും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ ജനസംഖ്യയുടെ 10 ശതമാനം വരുന്ന 20 ദശലക്ഷം അമേരിക്കക്കാര്‍ പങ്കെടുത്തു.

പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസ ദിനമായി 1970 ല്‍ അങ്ങിനെ ഭൗമദിനം സ്ഥാപിതമായി. തുടര്‍ന്നാണ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ശുദ്ധവായു നിയമം, ശുദ്ധജല നിയമം, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ക്കു വേണ്ടിയുള്ള നിയമം എന്നിവ ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക നിയമങ്ങള്‍ അമേരിക്കയില്‍ നിലവില്‍ കൊണ്ടുവന്ന് നടപ്പാക്കിയത്.