Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

ചിരട്ട വെള്ളം കുടിക്കൂ ആരോഗ്യം സംരക്ഷിക്കൂ

ചിരട്ടയും ചകിരിയുമെല്ലാം നാം സാധാരണയായി വലിച്ചെറിയുകയോ കത്തിക്കാന്‍ ഉപയോഗിക്കുകയോ ആണ് ചെയ്യുക. എന്നാല്‍ ഇവയൊന്നും അങ്ങനെ കളയേണ്ട വസ്തുക്കളല്ല. ആയുസു നീട്ടും അമൃതാണ് ചിരട്ടയും ചകിരിയുമിട്ടു തിളപ്പിച്ച വെള്ളം. പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതാണ് ഇവയെല്ലാം.

ആയുര്‍വേദ ചികിത്സാവിധിപ്രകാരം ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗശമനിയും ദാഹശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. പണ്ടു കാലങ്ങളില്‍ അടുക്കളകളില്‍ ചിരട്ടത്തവി ഉപയോഗിച്ചിരുന്നതിന്റെ കാരണം ആരോഗ്യപരമായ വശങ്ങള്‍ കൂടി കണക്കാക്കിയാണ്. ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം എങ്ങനെയൊക്കെയാണ് ആരോഗ്യപരമായ നേട്ടങ്ങള്‍ക്കു സഹായിക്കുന്നതെന്ന് നോക്കാം.

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുടിയ്ക്കാവുന്ന ഒന്നാണ് ചിരട്ടയും ചകിരിയും ഇട്ടു തിളപ്പിച്ച വെള്ളം. ഇതിലെ നാരുകളാണ് പ്രധാനമായും ഈ പ്രയോജനം നല്‍കുന്നത്. ചിരട്ട വെന്ത വെള്ളം കുടിയ്ക്കുന്നത് പ്രമേഹം നല്ല രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹത്തിന്റെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധി കൂടിയാണിത്. ചിരട്ടവെള്ളം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മുഴുവന്‍ തേങ്ങയുടെ ചിരട്ട പൊട്ടിച്ച് ഇടത്തരം കഷ്ണങ്ങളാക്കി ഇടുക. ഇത് 10 മിനിറ്റു നേരം തിളപ്പിച്ച ശേഷം വാങ്ങി വച്ച് ഊറ്റിയെടുത്ത് കുടിയ്ക്കാം. അതായത് വെള്ളം ചുവപ്പു നിറമാകുന്നതു വരെ തിളപ്പിയ്ക്കാം. രാവിലെ വെറും വയറ്റിലും ദിവസം മുഴുവന്‍ പല സമയങ്ങളിലുമായും കുടിയ്ക്കാം. പ്രമേഹ നിയന്ത്രണത്തിന് ഇത് നല്ലൊരു പരിഹാരമാണ്.

കൊളസ്‌ട്രോള്‍ പ്രമേഹം നിയന്ത്രിയ്ക്കാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലൊന്നാന്തരം മരുന്നാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയുവാന്‍. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത് ദിവസവും കുടിയ്ക്കുന്നത് കൂടിയ കൊളസ്‌ട്രോള്‍ അതായത് എല്‍ ഡി എല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതു വഴി ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ചേര്‍ന്ന ഒരു മാര്‍ഗം കൂടിയാണ് ഇത്. ഇതിലെ നാരുകളാണ് വണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നത്. കുടല്‍ ആരോഗ്യത്തിനും നല്ല ദഹനത്തിനും സഹായിക്കുന്ന ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നു കൂടിയാണ്. വണ്ണം കുറയ്ക്കാന്‍ ദിവസവും വെറും വയറ്റില്‍ ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. അടുപ്പിച്ച് ഒരു മാസം ഉപയോഗിച്ചാല്‍ വെയ്റ്റ് എട്ട് പൗണ്ടോളം തൂക്കം കുറയുമെന്നാണ് പറയുന്നത്. കൊഴുപ്പുരുക്കുന്നതും ദഹനം മെച്ചപ്പെടുത്തുന്നതുമെല്ലാം ഇതിന്റെ ഗുണങ്ങളാണ്.

ചിരട്ടയിട്ടു തിളപ്പിച്ച വെള്ളത്തിന്റെ മറ്റൊരു ഗുണം ഇതിലെ ഫൈബര്‍ കുടല്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കും. നല്ല രീതിയില്‍ ദഹനവും കുടലിലൂടെ വേസ്റ്റ് ഉല്‍പന്നങ്ങള്‍ വേഗത്തില്‍ നീങ്ങുന്നതും ഇതിലൂടെ സാധ്യമാകും. ഇത് നല്ല രീതിയില്‍ ശോധന നടക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ്ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്.

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിയ്ക്കുന്നതു കൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ സഹായകമാണ്. ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ നീക്കുന്നതിനാല്‍ ഹൃദയത്തെ തികച്ചും പ്രകൃതി ദത്ത രീതിയില്‍ ആരോഗ്യത്തോടെ കാക്കുവാന്‍ ഈ വെള്ളം നല്ലതാണ്. ചിരട്ടയിട്ട വെള്ളം കുടിയ്ക്കുന്നത് ടോക്‌സിനുകള്‍ ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ്. വെള്ളം ശുദ്ധീകരിയ്ക്കാനായി ചിരട്ട വെള്ളത്തിലിടാറുണ്ട്. ഇതേ പ്രക്രിയ തന്നെ ചിരട്ട വെള്ളം ശരീരത്തിനും നല്‍കുന്നുണ്ട്.