Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

വ്യാപകമായ വിഷപ്പുക: ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ

ഗുരുതരമായ വായു മലിനീകരണം മൂലം ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വായു മലിനീകരണ സൂചികയില്‍ 200 എന്ന അളവ് കടന്നാല്‍ അന്തരീക്ഷ നില സുരക്ഷിതമായിരിക്കില്ല എന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. വെള്ളിയാഴ്ച രാവിലെ 8.30 തോടെ സൂചിക 459 ആയി ഉയര്‍ന്നു. ഇത്തരം ഗുരുതരമായ മലിനീകരണം പൊതുജനാരോഗ്യത്തിന് വന്‍ ഭീഷണി ഉയര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളാണ് പൊതുവേ ആരോഗ്യ അടിയന്തരാവസ്ഥ.

ഈ അവസ്ഥയില്‍ ഡല്‍ഹിയിലെ സ്‌ക്കൂളുകള്‍ക്ക് ഈ മാസം അഞ്ച് വരെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തുള്ള 37 വായു നിരീക്ഷണ കേന്ദ്രങ്ങളിലും അന്തരീക്ഷ നില അപകടകരമായ അളവില്‍ രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് വാഹന നിയന്ത്രണവും പ്രഭാത സവാരിയും വൈകിയുള്ള നടത്തവും ഒഴിവാക്കണമെന്നാണ് ജനങ്ങള്‍ക്കുള്ള ജാഗ്രാതാ നിര്‍ദേശം.

ഇ.പി.സി.എയുടെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹിയും തലസ്ഥാന മേഖലാ പ്രദേശവും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം ഗുരുതരമായ മലിനീകരണം ശ്വാസകോശത്തെ നേരിട്ട് ബാധിക്കുകയും ആസ്തമ, ശ്വാസനനാളീ വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങുണ്ടാക്കുമെന്നും ആരോഗ്യ വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടി .

ഓരോ 22 മൈക്രോഗ്രാം പ്രതി ക്യുബിക് മീറ്റര്‍ മലിനവായു ശ്വസിച്ചാല്‍ ഒരു സിഗരറ്റു വലിക്കുന്നതിനു തുല്യമാണെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. മലിനീകരണ സൂചികയില്‍ 500 കടന്നാല്‍ അത്യാഹിത ഘട്ടമാവും എന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ വളരെ ഗൗരവത്തോടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍മുന്നറിയിപ്പ് നല്‍കി.