Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കോവിഡ് രണ്ടാംതരംഗം: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ എറണാകുളത്ത് കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ന്‍മെന്റ് സോണില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാല് പഞ്ചായത്തടക്കം 551 വാര്‍ഡുകള്‍ എറണാകുളത്ത് കണ്ടെയ്ന്‍മെന്റ് സോണാണ്. പുറത്തുനിന്നും ഇവിടേക്ക് വരുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പോലീസ് പരിശോധന കര്‍ശനമാക്കും.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്താന്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെ ഉള്‍പ്പെടുത്തി കണ്‍ട്രോള്‍ റൂം തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.