Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

ഡൽഹി ഒരാഴ്ച കൂടി അടഞ്ഞുകിടക്കും

ന്യൂഡൽഹി. ഡൽഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി. മെയ് മൂന്നിന് വൈകീട്ട് 5 മണിവരെ ലോക്ക്ഡൗണ്‍ തുടരുമെന്ന്‌ മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു. നിലവില്‍ ലോക്ക് ഡൗണ്‍ നാളെ അവസാനിരിക്കെയാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയമന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. കൊറോണ ഇപ്പോഴും നാശം വിതയ്ക്കുകയാണെന്ന് തീരുമാനം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഡല്‍ഹിയില്‍ പുതുതായി രോഗബാധിതരായത്.
ലോക്ഡൗണ്‍ വധിപ്പിക്കണമെന്നാണ് പൊതുജന അഭിപ്രായം. അതുകൊണ്ട് ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയിരിക്കുന്നുവെന്നും കെജ്‌രിവാള്‍ അറിയിച്ചു. മുന്‍പില്ലാത്തവിധം 36 മുതല്‍ 37 ശതമാനം വരെയാണ് പോസിറ്റിവിറ്റിനിരക്ക്. ഓക്‌സിജന്‍ വിഹിതം വീണ്ടും വര്‍ധിപ്പിച്ചുവെങ്കിലും എത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.