Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

ബംഗാളിൽ ഇന്ന് ഏഴാം ഘട്ട തിരഞ്ഞെടുപ്പ്

കോ​​​ല്‍​​​ക്ക​​​ത്ത: ബം​​​ഗാ​​​ള്‍ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഏ​​​ഴാം ഘ​​​ട്ടം ഇ​​​ന്നു ആ​രം​ഭി​ച്ചു. 34 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്നു വി​​​ധി​​​യെ​​​ഴു​​​ത്ത്. 284 സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ള്‍ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്.

സം​​​ഘ​​​ര്‍​​​ഷം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ക​​​ന​​​ത്ത സു​​​ര​​​ക്ഷസുരക്ഷയാണ് മണ്ഡലങ്ങളിൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 796 ക​​​ന്പ​​​നി കേ​​​ന്ദ്ര​​​സേ​​​ന​​​യെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. നാ​​​ലാം ഘ​​​ട്ടം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ടെ കു​​​ച്ച്‌ബെ​​​ഹാ​​​റി​​​ല്‍ സി​​​ഐ​​​എ​​​സ്‌എ​​​ഫി​​​ന്‍റെ വെ​​​ടി​​​വ​​​യ്പി​​​ല്‍ അ​​​ഞ്ചു പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ര്‍​​​ജി​​​യു​​​ടെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ ഭ​​​വാ​​​നി​​​പു​​​രി​​​ല്‍ ഇ​​​ന്നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഭ​​​വാ​​​നി​​​പു​​​ര്‍ ഉ​​​പേ​​​ക്ഷി​​​ച്ചാ​​​ണ് മ​​​മ​​​ത ന​​​ന്ദി​​​ഗ്രാ​​​മി​​​ല്‍ മ​​​ത്സ​​​രി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി മ​​​ന്ത്രി സോ​​​ബ​​​ന്‍​​​ദേ​​​ബ് ഭ​​​ട്ടാ​​​ചാ​​​ര്യ ആ​​​ണ് ഇ​​​ത്ത​​​വ​​​ണ ഭ​​​വാ​​​നി​​​പു​​​രി​​​ല്‍ തൃ​​​ണ​​​മൂ​​​ല്‍ കോ​​​ണ്‍​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ന​​​ട​​​ന്‍ രു​​​ദ്രാ​​​നീ​​​ല്‍ ഘോ​​​ഷ് ആ​​​ണ് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ര്‍​​​ഥി. ഏ​​​താ​​​നും മാ​​​സം മു​​​ന്പാ​​​ണ് ഘോ​​​ഷ് തൃ​​​ണ​​​മൂ​​​ല്‍ വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ല്‍ ചേ​​​ര്‍​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ ക​​​ര്‍​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. റോ​​​ഡ്ഷോ​​​യും വാ​​​ഹ​​​ന​​​റാ​​​ലി​​​ക​​​ളും നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ അ​​​ഞ്ഞൂ​​​റി​​​ല്‍ താ​​​ഴെ ആ​​​ളു​​​ക​​​ളെ മാ​​​ത്ര​​​മേ പ​​​ങ്കെ​​​ടു​​​ക്കാ​​​വൂ. നി​​​ശ​​​ബ്ദ പ്ര​​​ചാ​​​ര​​​ണം 48 മ​​​ണി​​​ക്കൂ​​​റി​​​ല്‍​​​നി​​​ന്ന് 72 മ​​​ണി​​​ക്കൂ​​​റാ​​​യി ഉ​​​യ​​​ര്‍​​​ത്തി.