ന്യൂഡൽഹി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മേയ് 10 വരെയാണ് നിയന്ത്രണം. രാവിലെ ആറ് മുതല്‍ വൈകുന്നേരം 10വരെ അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍ പൊതുഗതാഗതം അനുവദിക്കില്ല.
ചൊവ്വാഴ്ച രാത്രി ഒന്‍പത് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഈ കാലയളവില്‍ വിമാനങ്ങളും ട്രെയിനുകളും സര്‍വീസ് നടത്തും. മെട്രോ പ്രവര്‍ത്തിക്കില്ല. അത്യാവശ്യ സാഹചര്യത്തില്‍ ടാക്സികള്‍ അനുവദിക്കും.സ്കുളുകളും കോളജുകളും പ്രവര്‍ത്തിക്കില്ല. ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം. നിര്‍മാണ, ഉല്പാദന, കാര്‍ഷിക മേഖലകളെ മാത്രമേ ഈ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.കോവിഡ് കുതിപ്പില്‍ ഇന്നലെ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണം 3,52,991 കവിഞ്ഞു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, കേരളം, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ , തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 74.5 ശതമാനവും. 66,191 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. ഉത്തര്‍പ്രദേശില്‍ 35,311 ഉം കര്‍ണാടകയില്‍ 34,804 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 28,13,658. ആയി.അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കിയത് ഇന്ത്യയാണ്. എന്നാല്‍ ലക്ഷ്യം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ജൂലൈ അവസാനത്തോടെ 30 കോടി പേര്‍ക്കു കോവിഡ് വാക്സീന് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.കൊവിഡിന്റെ അതീവ വ്യാപനം ചെറുക്കാന്‍ വീട്ടിനകത്തും മാസ്ക് ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരമൊരു സാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സ്വയം മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി. ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം തരംഗത്തിനിടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തടയാതെ അവയ്ക്ക് അനുമതി നല്കിയ കമ്മീഷനാണ് രോഗവ്യാപനത്തിന് കാരണക്കാരമെന്ന് കോടതി കുറ്റപ്പെടുത്തി. കമ്മീഷന് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി പറഞ്ഞു.
എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ശരിയായ പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ മെയ് 2 ന് വോട്ടെണ്ണല്‍ തടയുമെന്നും മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
Posts Grid
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
അനുബന്ധ വാർത്തകൾ
ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ അസദുദ്ദീന്‍ ഒവൈസി.
38 വര്‍ഷം മുമ്ബ് സിയാച്ചിനില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി.
കാലിക്കടത്ത് കേസ് : മമതയുടെ വിശ്വസ്തന് അറസ്റ്റില്‍.
വീണ്ടും നിതീഷ് .
ജസ്റ്റിസ് യു യു ലളിത് ഇന്‍ഡ്യയുടെ 49-ാമത് ചീഫ് ജസ്റ്റിസ്.
‘ഭാരത് ത്സോഡോ യാത്ര’യുമായി കോണ്‍ഗ്രസ്; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,500 കിലോമീറ്റര്‍ നടക്കാന്‍ രാഹുല്‍ ഗാന്ധി.
നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുമെന്നുസൂചന ; നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാര്‍.
പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021; കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ : സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍
വ്യാജ രേഖ; ടീസ്റ്റക്കും, ശ്രീകുമാറിനും ജാമ്യമില്ല.
‘രാഷ്ട്രപത്നി’ പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, രാഷ്ട്രപതിക്ക് കത്തയച്ചു.
നടി അര്‍പ്പിത മുഖര്‍ജിയുടെ നാലാമത്തെ വസതിയിലും പരിശോധന