Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

ദേശീയ സുരക്ഷയ്ക്ക് ഭീഷണി : ശ്രീലങ്ക പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിച്ചു

മുഖം മറക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്കയും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശത്തിന് ശ്രീലങ്കന്‍ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. മുസ്ലീങ്ങളുടെ ശിരോവസ്ത്രമായ ബുര്‍ഖയുള്‍പ്പെടെ ധരിക്കുന്നതിനാണ് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്.

രാജ്യസുരക്ഷ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള കരട് ബില്‍ നിയമ സാധുതയ്ക്കായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സഭാ വക്താവ് കെഹേലിയ റാംബുക്വെല്ല അറിയിച്ചു. അടുത്തിടെയായി സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദം ഇല്ലാതാക്കനുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തുടരുകയാണ്. ഇതിനിടെയാണ് മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ ഭീകര പ്രവർത്തനത്തിന് തടയിടാൻ കർശന നിലപാടുമായിമുന്നോട്ടു പോകുമ്പോഴാണ് ഏഷ്യൻ രാജ്യമായ ശ്രീലങ്കയും കടുത്ത നടപടിയിലേക്ക് കടന്നത്.