Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

നിലമ്പൂർ യു ഡി എഫ് സ്ഥാനാർത്ഥി അന്തരിച്ചു.

മലപ്പുറം: നിലമ്ബൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വി.വി. പ്രകാശ് (56) അന്തരിച്ചു. നിലമ്ബൂര്‍ എടക്കര സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അഞ്ച് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. പുലര്‍ച്ചെ 3.30 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും മാസം മുമ്ബ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു.

കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെപിസിസി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി, റീജനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ്, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

നിലമ്ബൂര്‍ എടക്കര സ്വദേശിയാണ്. ഭാര്യ: സ്മിത(ഈസ്റ്റ് ഏറനാട് ബാങ്ക്, എടക്കര). മക്കള്‍: നന്ദന പ്രകാശ്, നിള പ്രകാശ്. ഭൗതികശരീരം രാവിലെ 6.30 മുതല്‍ 7.30 വരെ മലപ്പുറം ഡിസിസി ഓഫിസില്‍ ഉണ്ടായിരിക്കും. വൈകീട്ട് മൂന്നിന് എടക്കരയില്‍ സംസ്‌കരിക്കും.