ന്യൂഡല്‍ഹി: ‘ദി ഗവര്‍മെന്റ് ഓഫ് നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ഭേദഗതി’ നിയമം ഡല്‍ഹിയില്‍ നിലവില്‍ വന്നു. പുതിയ നിയമ പ്രകാരം ഡല്‍ഹി സർക്കാറിന് അധികാരം നിയന്ത്രിതമാക്കി. ഡൽഹി സർക്കാറെന്നാൽ എന്നാല്‍ ഡല്‍ഹി ലെഫ്റ്റ. ഗവര്‍ണര്‍ എന്നതാണ് നിയമ വ്യവസ്ഥ. ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങള്‍ക്കും ലെഫ്. ഗവര്‍ണറുടെ അനുമതി വേണം. വിവാദ വ്യവസ്ഥകള്‍ കാരണം ഏറെ തര്‍ക്കങ്ങള്‍ക്കിടെയാണ് ഇതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ പാസായത്.
കേന്ദ്രത്തോട് വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടൽ നടത്തി കൊണ്ടിരുന്ന കെജീർ വാളിന്റെ ചിറകരിഞ്ഞ നിയമ വ്യവസ്ഥയാണ് തലസ്ഥാനത്ത് വരാൻ പോകുന്നത്.
ഓക്സിജന്‍ ക്ഷാമം അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന് മൂക്ക്കയറിടാന്‍ നിയമം ഉപകരിക്കും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ ലെഫ്. ജനറലുമായി ആലോചിക്കാതെ ഡല്‍ഹി സര്‍ക്കാരിന് ഒറ്റയ്ക്കെടുക്കാനാകില്ല.
സുപ്രീംകോടതി വിധിക്കനുസൃതമായാണ് നിയമം രൂപീകരിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കിയത് വിവാദമായിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്ലിനെതിരെ പ്രതിപക്ഷം ബഹളമുണ്ടാക്കിയതും അതു ചൂണ്ടിക്കാട്ടിയാണ്.
പ്രധാന വ്യവസ്ഥകള്‍:
1.മന്ത്രിസഭയെടുക്കുന്ന പ്രധാന തീരുമാനങ്ങള്‍ക്ക് ലെഫ്.ഗവര്‍ണറുടെ അനുമതി നിര്‍ബന്ധം.
2. നിയമസഭയുടെ ചട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ നിയന്ത്രണം. സര്‍ക്കാരിന് സ്വയം നിയമങ്ങള്‍ നിര്‍മ്മിക്കാനാകില്ല. നിയമങ്ങള്‍ ലോക്സഭയിലെ നടപടിക്രമങ്ങള്‍ക്ക് വിധേയം.
3. സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാനാകില്ല.
4. ഭരണപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടാനും പരിമിതി
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
‘ഭാരത് ത്സോഡോ യാത്ര’യുമായി കോണ്‍ഗ്രസ്; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,500 കിലോമീറ്റര്‍ നടക്കാന്‍ രാഹുല്‍ ഗാന്ധി.
നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുമെന്നുസൂചന ; നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാര്‍.
പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021; കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ : സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍
വ്യാജ രേഖ; ടീസ്റ്റക്കും, ശ്രീകുമാറിനും ജാമ്യമില്ല.
‘രാഷ്ട്രപത്നി’ പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, രാഷ്ട്രപതിക്ക് കത്തയച്ചു.
നടി അര്‍പ്പിത മുഖര്‍ജിയുടെ നാലാമത്തെ വസതിയിലും പരിശോധന
ആവശ്യമെങ്കില്‍ ‘യോഗി മാതൃക’ നടപ്പാക്കും ; കര്‍ണാടക മുഖ്യമന്ത്രി.
ക്രിക്കറ്റ് അഴിമതി ;ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; കേന്ദ്ര സർക്കാർ
കോംഗോയിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടു.
ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡന്റ് .