Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു.

ന്യൂയോര്‍ക്ക്: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗവും അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയുമായ മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു. 90 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ് അന്ത്യം.

അപ്പോളോ 11 സമ്ബൂര്‍ണ ചാന്ദ്രയാത്രാ സംഘത്തില്‍ നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവര്‍ക്കൊപ്പം മൈക്കിള്‍ കോളിന്‍സുമുണ്ടായിരുന്നു. 1969 ജൂലായ് 20ന് ആംസ്ട്രോങും എഡ്വിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷന്‍മാരായി. കമാന്‍ഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്വം മൈക്കിളിനായിരുന്നു. സംഘാംഗങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് തിരിച്ച്‌ വരുന്നതുവരെ, 21 മണിക്കൂറോളം മൈക്കിള്‍, ചന്ദ്രന് ചുറ്റും കമാന്‍ഡ് മൊഡ്യൂളുമായി കറങ്ങിക്കൊണ്ടിരുന്നു.

ചന്ദ്രന്റെ ഇരുണ്ടഭാഗത്ത് വച്ച്‌ പലതവണ കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം മുറിഞ്ഞുപോയിരുന്നു. ബഹിരാകാശത്ത് നടന്ന നാലാമത്തെ വ്യക്തി, ഒന്നിലേറെത്തവണ ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യന്‍, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികള്‍ കോളിന്‍സ് നേടി.

ഇതിന്റെ വിശദാംശങ്ങളെല്ലാം ഉള്‍പ്പെടുത്തി ‘കാരിയിംഗ് ദ ഫയര്‍’ എന്ന പേരില്‍ 1974ല്‍ മൈക്കിള്‍ ആത്മകഥയെഴുതി.

1930ല്‍ റോമിലാണ് കോളിന്‍സിന്റെ ജനനം. യു.എസ് ആര്‍മി മേജറായിരുന്നു അച്ഛന്‍. ന്യൂയോര്‍ക്ക് മിലിട്ടറി അക്കാഡമിയിലെ പഠനശേഷം എയര്‍ഫോഴ്സ് ടെസ്റ്റ് പൈലറ്റായി ജോലിയില്‍ പ്രവേശിച്ചു. 1963ലാണ് നാസയുടെ ബഹിരാകാശ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1966ല്‍ ജെമിനി 10ലായിരുന്നു ആദ്യ ബഹിരാകാശ യാത്ര.