തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മേയ് നാല് മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരില്‍ പരിശോധന നടത്തും. ചരക്ക് നീക്കം സുഗമമാക്കും. റെയില്‍വേ, എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാവില്ല. ഓക്സിജന്‍-ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിന് തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബാങ്കുകള്‍ പരമാവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്ല്യാണത്തിന് 50, മരണത്തിന് 20 എന്ന നിലയില്‍ തുടരും. റേഷല്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രാര്‍ഥന നടത്താവൂ. എണ്ണം കുറയ്ക്കാന്‍ സാധിക്കുമെങ്കില്‍ കുറയ്ക്കണം. സൗകര്യത്തിനനുസരിച്ചാണ് ആളുകളുടെ എണ്ണം നിശ്ചയിക്കേണ്ടത്.
കോവിഡ് ഇതരരോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണം. ജീവനക്കാരുടെ അഭാവം പൊതുജനങ്ങളെ ബാധിക്കരുത്. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ അനുമതി. കുടുംബമാണെങ്കിൽ രണ്ട് പേർക്ക് ഇരുചക്ര വാഹനത്തിൽ ഇരട്ട മാസ്ക് ഉപയോഗിച്ച് യാത്ര ചെയ്യാം. ശനിയും ഞായറും അനാവശ്യമായി പുറത്തിറങ്ങരുത്.
തദ്ദേശസ്ഥാപനങ്ങൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്. കണ്ടെയ്ൻമെന്റ് സോണിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
അഗ്നിവീര്‍ രജിസ്ട്രേഷന് ഓഗസ്റ്റ് അഞ്ചു മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ.
മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി ; പ്രതികളുടെ സുഹൃത്തിനെതിരെ കേസ്
കാട്ടുപന്നി ഇടിച്ച് സി.കെ. സഹദേവന് പരിക്കേറ്റ സംഭവം; വനം വകുപ്പ് റിപ്പോർട്ട് തിരുത്തണം – വയനാട് പ്രകൃതി സംരക്ഷണ സമിതി.
മുളക് പൊടിയില്‍ വൻ മായം ;കണ്ടുപിടിച്ചയത് കേരളത്തിലെ പ്രമുഖ ബ്രാൻഡുകളിൽ .
ശബരീനാഥന്റെ അറസ്റ്റ് ഗൂഢാലോചന കോൺഗ്രസ് .
സംസ്ഥാനത്ത് വളര്‍ത്തുനായകള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കി .
സപ്പ്ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി
ഓപ്പറേഷൻ മത്സ്യ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി
‘പശവെച്ചാണോ റോഡ് നിര്‍മ്മിച്ചത്’: പൊതുമരാമത്ത് വകുപ്പിനും കൊച്ചി കോര്‍പ്പറേഷനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ
നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ കർശനനടപടി-മുഖ്യമന്ത്രി
കലാപക്കേസുകളിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി: സ്വപ്ന സുരേഷ്