തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും എല്ലാവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. തീവ്രവ്യാപന ശേഷിയുളള വൈറസ് വകഭേദങ്ങളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികള്‍ ശക്തമാക്കിയത്. പ്രവര്‍ത്തകരും പൊതുജനങ്ങളും വീടിനുള്ളില്‍ തന്നെയിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ശ്രമിക്കേണ്ടതാണ്. അല്ലെങ്കില്‍ വരുന്ന ആഴ്ചകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെയുള്ള ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ തിരക്കുള്ള സ്ഥലങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക, മുഖത്തോട് ശരിയായി ചേര്‍ന്നിരിക്കുന്ന വിധത്തില്‍ മാസ്ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക എന്നിവ പ്രതിരോധത്തിന് അത്യാവശ്യമാണ്. അടച്ചിട്ട സ്ഥലങ്ങള്‍ ഏറെ ആപത്താണ്. വായുവിലുള്ള ചെറിയ കണങ്ങളില്‍ കൂടി വൈറസ് പകരുന്നതിനാല്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇടപെടുന്ന എല്ലാവരും ഡബിള്‍ മാസ്ക് ധരിക്കേണ്ടതാണ്. സംസ്ഥാനത്ത് വ്യാപനത്തിലുള്ള സാര്‍സ് കൊവ് 2 ബി.1.1.7നെയും ബി.1.617 നെയും പ്രതിരോധിക്കുവാന്‍ ഇപ്പോള്‍ നല്‍കിവരുന്ന വാക്സിനുകള്‍ക്ക് ശേഷിയുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും വാക്സിന് എടുക്കാത്ത സ്ഥിതിക്ക് ഏറെ ശ്രദ്ധിക്കേണ്ടതാണ്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍
മൂക്കും വായും മൂടുന്ന വിധത്തില്‍ മാസ്ക് ധരിക്കണം
മാസ്കില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കരുത്
സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്തി ഇടരുത്
അണുവിമുക്തമാക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, വായ്, മൂക്ക് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്
അടുത്തുള്ള ആളുമായി രണ്ടു മീറ്റര്‍ അകലം പാലിക്കുക
ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ് എന്നിവ ധരിക്കുന്നത് അഭികാമ്യം
കൂട്ടം കൂടി നില്‍ക്കരുത്
കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക
പൊതു ഇടങ്ങളില്‍ സ്പര്‍ശിക്കേണ്ടി വന്നാല്‍ ഉടനടി കൈകള്‍ അണുവിമുക്തമാക്കണം
ശുചിമുറികള്‍ ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക
ശുചിമുറികളില്‍ കയറുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം
ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, പേന തുടങ്ങിയവ കൈമാറരുത്
സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്
കോവിഡ് 19 മാനദണ്ഡങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തലേദിവസം അണുവിമുക്തമാക്കണം
കൗണ്ടിംഗ് ടേബിളുകള്‍ സാമൂഹ്യ അകലം പാലിക്കത്തക്കവിധം സജ്ജമാക്കണം
കൗണ്ടിംഗ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും കയ്യുറ, ഡബിള്‍ മാസ്ക്, ഫെയ്സ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം
ഹാളില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം
ഹാളിനകത്തുള്ള സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം
പോളിംഗ് ചുമതലയ്ക്കു ശേഷം തിരികെ വീട്ടിലെത്തി വസ്ത്രം സോപ്പ് വെള്ളത്തില്‍ മുക്കി വെച്ച് കുളിച്ചതിനു ശേഷം മാത്രമേ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
അഗ്നിവീര്‍ രജിസ്ട്രേഷന് ഓഗസ്റ്റ് അഞ്ചു മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ.
മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി ; പ്രതികളുടെ സുഹൃത്തിനെതിരെ കേസ്
കാട്ടുപന്നി ഇടിച്ച് സി.കെ. സഹദേവന് പരിക്കേറ്റ സംഭവം; വനം വകുപ്പ് റിപ്പോർട്ട് തിരുത്തണം – വയനാട് പ്രകൃതി സംരക്ഷണ സമിതി.
മുളക് പൊടിയില്‍ വൻ മായം ;കണ്ടുപിടിച്ചയത് കേരളത്തിലെ പ്രമുഖ ബ്രാൻഡുകളിൽ .
ശബരീനാഥന്റെ അറസ്റ്റ് ഗൂഢാലോചന കോൺഗ്രസ് .
സംസ്ഥാനത്ത് വളര്‍ത്തുനായകള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കി .
സപ്പ്ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി
ഓപ്പറേഷൻ മത്സ്യ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി
‘പശവെച്ചാണോ റോഡ് നിര്‍മ്മിച്ചത്’: പൊതുമരാമത്ത് വകുപ്പിനും കൊച്ചി കോര്‍പ്പറേഷനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ
നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ കർശനനടപടി-മുഖ്യമന്ത്രി
കലാപക്കേസുകളിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി: സ്വപ്ന സുരേഷ്