Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദപ്രകടനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദപ്രകടനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാതൊരുവിധ കൂടിച്ചേരലും ആഘോഷവും അനുവദിക്കില്ല. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും അനാവശ്യമായി പുറത്തിറങ്ങാനോ കൂട്ടം കൂടാനോ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചു. വോട്ടെണ്ണല്‍ ദിനത്തിലെ സുരക്ഷയ്ക്കായി 30281 പോലീസുകാരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടരുത്.

നിശ്ചിത ആളുകളെയല്ലാതെ മറ്റാര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാകില്ല. ഫലം വരുമ്പോള്‍ പ്രവര്‍ത്തകര്‍ വലിയ തോതില്‍ ആവേശം പ്രകടിപ്പിക്കും. എന്നാല്‍ ഇന്നത്തെ സാഹചര്യം മനസ്സിലാക്കി എല്ലാവരും ആഹ്ലാദപ്രകടനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.