Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ജനവിധി കാത്ത് കേരളം; ആദ്യഫല സൂചന എട്ടരയോടെ

തിരുവനന്തപുരം: ഏകദേശം ഒരുമാസം നീണ്ട കാത്തിരിപ്പിന് വിരാമം. കോവിഡ് ലോകത്തെ ഭീതിയിലാഴ്ത്തുമ്പോഴും കേരളത്തെ ആര് നയിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങള്‍. ജയപരാജയങ്ങള്‍ പ്രവചിക്കാനാവാത്ത ഇങ്ങനെയൊരു വോട്ടെണ്ണല്‍ കേരള ചരിത്രത്തില്‍ ആദ്യം. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ
ആദ്യ ഫലസൂചന വരും. അന്തിമ ഫലം വൈകിട്ട് നാലാേടെ അറിയാം.

ആറുമണിക്കു തന്നെ സ്‌ട്രോങ് റൂമുകള്‍ തുറന്ന് വോട്ടിംഗ് യന്ത്രം കൗണ്ടിംഗ് ഹാളുകളിലേക്ക് കൊണ്ടുവരും. ആദ്യം തപാല്‍ വോട്ട് എണ്ണും. എട്ടു മണിക്ക് മുമ്പ് എത്തിക്കുന്ന തപാല്‍ വോട്ടുകളും സ്വീകരിക്കും. 80 കഴിഞ്ഞവര്‍, കൊവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍, അവശ്യ സര്‍വീസുകാര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെതപാല്‍ വോട്ടുകള്‍ കൂടിയതിനാല്‍ അതിന്റെ ഫലം അറിയാന്‍ 9.30 ആകുമെന്നാണ് സൂചന.

സാമൂഹിക അകലത്തിനായി ബൂത്തുകള്‍ കൂട്ടിയതിനാല്‍ വോട്ടിംഗ് യന്ത്രങ്ങളും കൂടുതലാണ്. കൗണ്ടിംഗ് ടേബിളുകള്‍ ഓരോ ഹാളിലും 21 ആയി ഉയര്‍ത്തി. ഒരു യന്ത്രത്തില്‍ പരമാവധി 1000 വോട്ടാണ് ചെയ്യാവുന്നത്. മൊത്തം വോട്ടും ചെയ്ത ബൂത്തുകള്‍ കുറവാണ്. അതിനാല്‍, ഓരോ യന്ത്രത്തിലെയും വോട്ട് എണ്ണാനുള്ള സമയവും വ്യത്യസ്തമായിരിക്കും. സാങ്കേതികമായി, ഒരു ഹാളില്‍ നിന്ന് 21,000 വോട്ടുകളുടെ ഫലം അറിയാം.

യന്ത്രങ്ങള്‍ കൂടുതലുള്ളതിനാല്‍ ഫലം അറിയാന്‍ കൂടുതല്‍ സമയമെടുക്കും. ഫലം വരുന്നത് 17 c ഫോമില്‍ വോട്ട്‌നില രേഖപ്പെടുത്തും. ഏജന്റുമാര്‍ ഒപ്പുവയ്ക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സോഫ്റ്റ്‌വെയറില്‍ വോട്ടുനില അപ് ലോഡ് ചെയ്യുമ്പോള്‍ ഫലം കമ്മിഷന്റെ വെബ്‌സൈറ്റില്‍ വരും. അതോടൊപ്പം ഹാളിലെ സ്‌ക്രീനിലും തെളിയും. തപാല്‍ വോട്ടിനെക്കാള്‍ കുറവാണ് വിജയിയുടെ ഭൂരിപക്ഷമെങ്കില്‍ അവ വീണ്ടും എണ്ണും. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.