Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലെ ഐ.സി.യുവില്‍ തീപിടിച്ച് 16 രോഗികളും രണ്ട് നഴ്‌സുമാരും മരിച്ചു

ഗുജറാത്ത്: ഗുജറാത്തിലെ ബറൂച്ചില്‍ കൊവിഡ് ആശുപത്രിയിലെ ഐ.സി.യുവില്‍ തീപിടിച്ച് 16 രോഗികളും രണ്ട് നഴ്‌സുമാരും മരിച്ചു. ഒരു ട്രസ്റ്റിന് കീഴിലുള്ള ബറൂച്ച് വെല്‍ഫയര്‍ ആശുപത്രിയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിച്ചത്. ഐ.സി.യുവില്‍ 27 രോഗികളുണ്ടായിരുന്നു. മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

അഗ്‌നിസേനയും ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചു. ജുഡിഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.