Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

തപാല്‍ വോട്ടുകളില്‍ എല്‍ ഡി എഫ് മുന്‍തൂക്കം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ ഡി എഫ് മുന്നില്‍. 140 സീറ്റുകളിലെ ലീഡ് നില പുറത്തുവരുമ്പോള്‍ 78 എണ്ണം എല്‍ഡിഎഫും 57 എണ്ണം യുഡിഎഫ് മുന്നില്‍. 4 സീറ്റില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു.

കണ്ണൂരില്‍ ഇടതു മുന്നേറ്റം. ഇരിക്കൂര്‍, കണ്ണൂര്‍, അഴീക്കോടും മാത്രമാണ് യു ഡി എഫിന് ലീഡ് നിലവില്‍. പാലായില്‍ ജോസ് കെ മാണി, പൂഞ്ഞാറില്‍ പിസി ജോര്‍ജ് പിന്നില്‍ എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ മുന്നില്‍, നേമത്ത് കുമ്മനം, പാലക്കാട് ഇ ശ്രീധരന്‍ മുന്നില്‍, തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍ മുന്നില്‍, നിലമ്പൂരില്‍ വി വി പ്രകാശ് മുന്നില്‍, വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ക്ക് ആദ്യ ലീഡ്. ആറന്മുളയില്‍ വീണ ജോര്‍ജ് എന്നിവര്‍ മുന്നിലാണ്.

കൊടുവള്ളിയില്‍ എം കെ മുനീര്‍ മുന്നില്‍. കോഴിക്കോട് സൗത്തില്‍ ബിജെപി മുന്നില്‍. വടകരയില്‍ കെ കെ രമ മുന്നില്‍, രമേശ് ചെന്നിത്തല ഹരിപ്പാട് മുന്നില്‍, തൃശ്ശൂരില്‍ പത്മജാ വേണുഗോപാല്‍ മുന്നില്‍, മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്‍ മുന്നില്‍, ചവറയില്‍ സുജിത്ത് വിജയന് ലീഡ്, ബാലുശ്ശേരിയില്‍ സച്ചിന്‍ദേവ് മുന്നില്‍, കൊച്ചിയില്‍ ടോണി ചമ്മിണിക്ക് ലീഡ്. അരുവിക്കരയില്‍ ശബരീനാഥന്‍ മുന്നില്‍. ധര്‍മടത് പിണറായി വിജയന്‍ 400 വോട്ടുകള്‍ക്ക് മുന്നില്‍. തൃപ്പൂണിത്തറയില്‍ എം സ്വരാജും മുന്നിലുണ്ട്.

കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍. തൃത്താലയില്‍ വി ടി ബല്‍റാം, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നില്‍, ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ മുന്നില്‍, കുണ്ടറയില്‍ പി സി വിഷ്ണുനാഥ് മുന്നില്‍, തൃക്കാക്കരയില്‍ പിടി തോമസിന് ലീഡ്, കല്‍പ്പറ്റയില്‍ ശ്രേയാംസ്‌കുമാര്‍, മുന്നില്‍ കുന്നത്ത് നാട്ടില്‍ വി പി സജീന്ദ്രന്‍ മുന്നില്‍, വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് മുന്നില്‍. പാലക്കാട് മണ്ഡലത്തില്‍ ചെറിയ തര്‍ക്കം.