Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കേരളത്തില്‍ അക്കൗണ്ടില്ലാതെ ബി ജെ പി

കൊച്ചി: കേരളത്തില്‍ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടി. കഴിഞ്ഞ തവണ ബിജെപി വിജയിച്ച നേമം മണ്ഡലം ഇക്കുറി സി പി എം തിരിച്ചുപിടിച്ചു. 2300 വോട്ടിനാണ് വി ശിവന്‍കുട്ടിയുടെ വിജയം. ബിജെപിയുടെ കുമ്മനം രാജശേഖരന്‍ ആണ് രണ്ടാം സ്ഥാനത്ത്. ഏറെനേരം രണ്ടാം സ്ഥാനത്ത് കുമ്മനം ലീഡ് ചെയ്തിരുന്നു. യു ഡി എഫിന്റെ കെ മുരളീധരന്‍ ആണ് മൂന്നാംസ്ഥാനത്ത്.

ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും ബി ജെ പി രണ്ടാമതായി. മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പ്പിച്ചാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പില്‍ ഇവിടെ വിജയിച്ചത്. 3840 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാഫി പറമ്പില്‍ നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാലക്കാട് നടന്നത്. വോട്ടെണ്ണലിന്റെ അവസാന സമയം വരെ ലീഡ് നില നിലനിര്‍ത്താന്‍ ഇ ശ്രീധരന് കഴിഞ്ഞു. പക്ഷേ, അവസാന നിമിഷം ഇ ശ്രീധരന്‍ രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

തൃശൂരാണ് ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു മണ്ഡലം. ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് ജയിച്ചത്. 1115 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ ഡി എഫിന് ഇവിടെ ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായി. രണ്ടാംസ്ഥാനത്ത് യു ഡി എഫിന്റെ പ്ത്മജ വേണുഗോപാലാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച രണ്ട്  മണ്ഡലങ്ങളിലും തോറ്റു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാമതായി. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ രണ്ടാമതെത്തി.