Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

നേതാവിനെ കണ്ടെത്തി, ചുവപ്പണിഞ്ഞ് കേരളം

തിരുവനന്തപുരം: കേരളത്തിലെ 140 മണ്ഡലങ്ങളില്‍ നടന്ന നിമസഭ തിരഞ്ഞടുപ്പില്‍ മികച്ച വിജയം നേടിയ ഇടത് പാര്‍ട്ടികള്‍ തുടര്‍ ഭരണം ഉറപ്പിച്ചു. 99 സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷം തുടര്‍ഭരണം ഉറപ്പിച്ചത്. കേരള രാഷ്ട്രീയത്തില്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടാവുന്ന തുടര്‍ഭരണ തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. 41 സീറ്റില്‍ മാത്രമേ വിജയിക്കാന്‍ വലതു മുന്നണിക്കായുള്ളൂ. എന്‍ ഡി എ കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇല്ലാതായി.

നേതാവ് ആരെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു പിണറായി വിജയന്‍ നയിക്കുന്ന കേരളം എന്നത്. വലത് പക്ഷത്തെ തമ്മിത്തല്ലും മികച്ച നേതാക്കള്‍ ഉയന്ന് വരാത്തതും യു.ഡി.എഫിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ കര്‍ക്കശക്കാരനായ നേതാവ് എന്ന വിമര്‍ശനം നിലന്നില്‍ക്കുമ്പോഴും കരുതലുള്ള മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് മറ്റാരും ഉണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് തെരഞ്ഞെടുപ്പിനെ നയിക്കുകയും നേരിടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ ഡി എഫിന്റെ മുഴുവന്‍ ക്രെഡിറ്റിനും അര്‍ഹന്‍. പത്തോളം ജില്ലകളിലാണ് എതിരില്ലാത്തവിധം ഇടതുകാറ്റ് വീശിയടിച്ചത്.

കോണ്‍ഗ്രസിന്റെ ആത്മവിശ്വാസവും ലീഗിന്റെ അമിത വിശ്വാസത്തിലും കടപുഴക്കി വീണ കോണ്‍ഗ്രസ് കേരളത്തിലും എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് പറയേണ്ടിവരും. രമേശ് ചെന്നിത്തല ഉയര്‍ത്തിയ ഒരു അഴിമതി കഥകളും ജനം ചെവി കൊണ്ടില്ല. മലപ്പുറം, വയനാട്, എറണാകുളം ജില്ലകളില്‍ മാത്രമാമ് യു ഡി എഫ് മുന്നില്‍ വന്നത്.

യാതൊരു പക്വതയുമില്ലെ ഒരു നേതാവ് എന്ന നിലയില്‍ തരം താഴ്ന്ന ബിജെപി സംസ്ഥാന നേതാവ് സംസ്ഥാനത്ത് ആകെയുള്ള അക്കൗണ്ടും പൂട്ടിച്ച കാഴ്ചയാണ് കേരളം കണ്ടത്. ഒരു സീറ്റു പോലും നേടാനാകാതെ പോയത് ബി ജെ പിക്ക് വലിയ തിരിച്ചടിയായി.