Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മൃഗശാലയിലെ അനാക്കോണ്ട ചത്തു

തിരുവനന്തപുരം: മൃഗശാലയിലെ ഒന്‍പതര വയസ്സുള്ള ഗംഗ എന്ന ആണ്‍ അനാക്കോണ്ട ചത്തു. പാലോട് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ് മോര്‍ട്ടം നടത്തി. കുടലിലെ രക്തസ്രാവമാണ് മരണകാരണം.

ആന്തരികാവയവങ്ങളുടെ കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസസിലേക്ക് അയച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ദഹിവാല മൃഗശാലയില്‍ നിന്നും 2014 ല്‍ എത്തിച്ച ഏഴ് അനാക്കോണ്ടകളില്‍ ഒന്നാണ് ഗംഗ. മൃഗശാലയില്‍ ഇപ്പോള്‍ നാല് അനാക്കോണ്ടകളുണ്ട്.